News Desk

2021-04-04 03:54:49 pm IST
ദോഹ: ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ച പ്രവാസി യുവാവിന്റെ സംസ്‌കാരം നടത്തി. വെള്ളിയാഴ്ച അബൂഹമൂര്‍ ഖബര്‍സ്ഥാനിലാണ് മൃതദേഹം അടക്കം ചെയ്തത്. 

കര്‍ണാടക മംഗളൂരു അത്താവര്‍ സ്വദേശിയായ സമീര്‍ അഹ്്മദ് ഉമര്‍ കെഞ്ചാര്‍ ആണ് ഖത്തറിലെ താമസസ്ഥലത്തിനടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണത്. ഉടന്‍ ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ച്ച് 29ന് പുലര്‍ച്ചെ 2.05ഓടെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. 

ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. കുടുംബാംഗങ്ങളായ മുസ്തഫ, സുബൈര്‍ എന്നിവര്‍ ഖത്തറിലുണ്ട്. സോഷ്യല്‍ ഫോറം നേതാക്കളായ ഇംതിയാസ് കര്‍ണാട്, ബഷീര്‍ അഹ്മദ്, ഖാലിദ് മുഹ്സിന്‍, വസീര്‍ പുഞ്ചല്‍ക്കാട്ടെ എന്നിവര്‍ രേഖകള്‍ ശരിയാക്കുന്നതിനും സംസ്‌കാര ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top