News Desk

2021-03-28 09:27:19 pm IST
ദോഹ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാനില്ലെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രസ്താവന.

കഴിഞ്ഞ ദിവസം ലോകകപ്പ് സ്‌റ്റേഡിയ നിര്‍മാണങ്ങളില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ ടീം മത്സരത്തിനിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

നോര്‍വെയും ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫ്രിറ്‌സ് കെല്ലര്‍ ആണ് ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ ആശങ്ക നീക്കിയത്.

അതേസമയം,  ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ച് നിരവധി തൊഴിലാളികള്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നായിരുന്നു മനുഷ്യവകാശ സംഘടനയായ ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top