News Desk

2021-11-25 02:17:16 pm IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ 744 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍. 

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 18 പേരെ മാത്രമാണ് ഇതുവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. 691 പേര്‍ക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചു. 

അതേസമയം, ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചെന്നും നിയമസഭയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 744 ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ വ്യക്തമാക്കുന്നു.

കെ.കെ രമ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ പട്ടികയിലുണ്ട്. 

ഇതിന് പുറമെ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും ക്രിമിനല്‍ കേസ് പട്ടികയിലുണ്ട്.

സംസ്ഥാനത്തിനും പൊലീസ് സേനയ്ക്കും ഒരു പോലെ നാണക്കേടുണ്ടാക്കുന്നതാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക. 

അതേസമയം, അന്വേഷണ നടപടികള്‍ വൈകുന്നത് മൂലമാണ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും സേനയില്‍ തുടരാന്‍ കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top