News Desk

2020-02-12 02:55:12 pm IST
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. 

നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന പശുക്കളെയാണ് നഗരസഭ ഏറ്റെടുത്തത്.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് പാല്‍ നല്‍കാനായി സുരേഷ് ഗോപിയും മേനകാ സുരേഷും നേതൃത്വം നല്‍കുന്ന ഗോശാല ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കൊട്ടാരം ട്രസ്റ്റിന്റെ സ്ഥലത്ത് ഗോശാല ആരംഭിച്ചത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പശുക്കളെ വിളപ്പില്‍ശാലയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലായിരുന്നു പശുക്കള്‍.

പദ്മതീര്‍ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്നും ചാണകവും ഗോമൂത്രവും നിറഞ്ഞും ഗോശാല വൃത്തിഹീനമായിരുന്നു.

19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.


Top