News Desk

2021-06-03 09:20:08 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.

സംസ്ഥാന സമിതിയായിരുന്നു ഇതുവരെ കൊവിഡ് മരണം നിശ്ചയിച്ചിരുന്നത്. ഈ രീതി മാറ്റി ജില്ലാ തലത്തില്‍ തന്നെ മരണം സ്ഥിരീകരിക്കാനാണ് തീരുമാനം. കൊവിഡ് മരണമാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് നിശ്ചയിക്കാം.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കവെയായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

 
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Covid death
Top