News Desk

2021-05-23 10:17:23 pm IST
ദോഹ: രാജ്യത്തെ കാലിത്തീറ്റ വിപണിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം. ബുസാമ്രാ റോഡിലെ കാലിത്തീറ്റ മാര്‍ക്കറ്റില്‍ വൃത്തിയില്ലായ്മ മൂലമുള്ള പ്രശ്‌നങ്ങള്‍ വളരെയധികം പ്രകടനമാണെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 

ഇവിടുത്തെ ഇടപാടുകള്‍ അനധികൃത ഏജന്റുമാര്‍ കയ്യടക്കി വച്ചിരിക്കുന്നത് മൂലം പ്രാദേശിക കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവുന്നു. സര്‍ക്കാര്‍ ഇടപെടലുകള്‍ നാമ മാത്രമാണെന്നതിനാല്‍ നിയമ ലംഘനങ്ങള്‍ വര്‍ധിക്കുകയാണ്. നിലവില്‍ ദേശീയ പാതയുടെ അരികത്തുള്ള ബുസാമ്രാ കാലിത്തീറ്റ മാര്‍ക്കറ്റ് രാജ്യത്തിന്റെ മൊത്തം പ്രതിച്ഛായക്ക് വിഘ്‌നം വരുത്തുന്നതാണ്. 

ഇത് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കേണ്ടത് അനിവാര്യതയാണ്. ഈ മാര്‍ക്കറ്റിങ് സമീപത്തായി വാഹനങ്ങള്‍ പ്രത്യേകിച്ച് ട്രക്കുകള്‍ ദീര്‍ഘകാലത്തേക്ക് നിര്‍ത്തിയിടുന്നത് മൂലമുള്ള പ്രയാസങ്ങളും നില നില്‍ക്കുന്നുണ്ട്. ബലദിയ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top