News Desk

2021-02-07 06:45:38 pm IST
ന്യൂഡല്‍ഹി: വധുവിനെ സ്പര്‍ശിച്ച ഫോട്ടോഗ്രാഫറെ തലയ്ക്കടിച്ച വരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇന്ത്യയിലാണ് സംഭവം നടന്നതെന്നാണ് വിഡിയോയില്‍ വ്യക്തമാണ്. 

വരനെ മാറ്റിനിര്‍ത്തി വധുവിന്റെ മുഖം പിടിച്ച് ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തതോടെയാണ് സംഗതി വഷളായത്. ദേഷ്യം വന്ന വരന്‍ ഫോട്ടോഗ്രാഫറുടെ തലയ്ക്കുപുറകിലായി ശക്തിയായി അടിയ്ക്കുകയായിരുന്നു. വധുവിനെ സ്പര്‍ശിച്ചതില്‍ ഉണ്ടായ അലോസരമാണ് കാരണം. 

എന്നാല്‍ ഇത് കണ്ട വധു ഞെട്ടുന്നതിനു പകരം വലിയ തമാശ സംഭവിച്ച മട്ടില്‍ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു. ഇത് കണ്ട് വരനും ഫോട്ടോഗ്രാഫറു ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top