News Desk

2021-03-18 03:46:53 pm IST

റിയാദ്: ഗള്‍ഫ് കൗണ്‍സില്‍ 137-മത് മന്ത്രിതല സമ്മേളനത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പങ്കെടുത്തു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. റഷീദ് ബിന്‍ സായിനി ഗള്‍ഫ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. 

റിയാദിലെ ഗള്‍ഫ് സമ്മേളനത്തില്‍ അല്‍ ഉലാ കരാറിന്റെ എല്ലാ വ്യവസ്ഥകള്‍ക്കും സമ്പൂര്‍ണ പിന്തുണ അറിയിക്കുന്നതായി ഗള്‍ഫ് നേതാക്കള്‍ അറിയിച്ചു. ഐക്യമുള്ള ഗള്‍ഫ് എന്നതാണ് ഗള്‍ഫ് കൗണ്‍സില്‍ സമ്മേളനം മുന്നോട്ട് വയ്ക്കുന്ന ആശയം. 

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് ശക്തമായ നിലപാടുകളുമായി ഗള്‍ഫ് നേതാക്കള്‍ മുന്നോട്ടുവരുമെന്നും ഗള്‍ഫ് സമ്മേളനം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top