News Desk

2021-05-27 01:57:53 pm IST
വെസ്റ്റ് ബാങ്ക്: ഇസ്രായേലിന്റെ അനാവശ്യപ്രകോപനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തക്കതായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ ഒരുക്കമായിരുന്നുവെന്ന് ഫലസ്തീന്‍ സ്വതന്ത്ര സംഘടനയായ ഹമാസ് വക്താവ് യഹ്യ സിന്‍വര്‍ ചൂണ്ടിക്കാട്ടി. ഗസ്സയില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദേഹം.

അല്‍ അഖ്‌സാ പള്ളിയിലും ഗസ്സ മുനമ്പിലും അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിക്കാനാണ് ഇസ്രായേല്‍ സൈന്യം ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചെറുത്തു നില്‍പ്പല്ലാതെ തങ്ങള്‍ക്ക് വേറെ വഴികളുണ്ടായിരുന്നില്ല. ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഹമാസ് ആക്രമണങ്ങള്‍ കടുപ്പിക്കുമായിരുന്നു. എന്നാല്‍ ചെറുത്തു നില്‍പ്പിന്റെ തങ്ങളുടെ ഈ സമീപനത്തെ ഭീകരതയായി മുദ്ര കുത്താനാണ് ചില വലതു പക്ഷ മാധ്യമങ്ങളും അവരുടെ പ്രചാരകരും ശ്രമിക്കുന്നത്. 

തങ്ങളുടെ നാടും നാട്ടുകാരെയും അഗ്‌നിക്കിരയാക്കുമ്പോള്‍ തങ്ങളെ കൊണ്ടാവുന്ന വിധം പ്രതിരോധിക്കാന്‍ ശ്രമിക്കും. രാജ്യാന്തര ഏജന്‍സികളുടെ മൗനാനുവാദത്തോടെയാണ് ഇസ്രായേല്‍ ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് എന്നും സിന്‍വര്‍ പറഞ്ഞു. ഖത്തര്‍ നേതൃത്വത്തിന്റെ ഇടപെടലുകള്‍ക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top