ദോഹ: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഉത്തമ പൗരന്മാരല്ലെന്ന് ഖത്തര്‍ മ്യൂസിയം മേധാവി ഷെയ്ഖ മയാസ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷെയ്ഖ മയാസ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഉത്തരവാദിത്തമുള്ള സമൂഹം, ഭരണകൂടം ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണ നല്കുന്നവരായിരിക്കണം. കൊവിഡുമായി ബന്ധപ്പെട്ട ഖത്തറിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് രാജ്യത്തെ ജനങ്ങളുടെ നന്മയെ കരുതിയാണ്. ഇത്തരം വിഷയങ്ങളില്‍ ജനങ്ങളുടെ സമ്പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നതായും അല്‍ മയാസ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക