News Desk

2022-01-15 06:31:08 pm IST
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ അടുത്ത മൂന്നാഴ്ചക്കുള്ളില്‍ അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണം. 78-ഓളം കൊവിഡ് ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഒമിക്രോണ്‍ അതിവേഗം പടരുമെങ്കിലും ആശങ്ക ഉയര്‍ത്തുന്നത് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതും ആശങ്കയാവുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരുന്നു. വാക്‌സിനേഷനാണ് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറക്കാനുള്ള മാര്‍ഗങ്ങളൊന്ന്. ഇതിനായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
covid19
Top