News Desk

2021-03-25 05:43:54 pm IST
ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ സംവിധാനം ആഗസ്റ്റ് 31 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ നിലവില്‍ ആഗസ്റ്റ് 31 വരെ ബുക്ക് ചെയ്യാനുള്ള സൗകര്യം നീട്ടിയിട്ടുണ്ട്. നേരത്തെ മെയ് 31 വരെയായിരുന്നു ക്വാറന്റൈന്‍ സംവിധാനം നീട്ടിയിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഖത്തര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും വന്നിട്ടില്ല. ഹോട്ടല്‍ ക്വാറന്റൈനായി ബുക്ക് ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ക്വാറന്റൈന്‍ സംവിധാനം നീട്ടുവാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമുള്ളത്. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മിക്ക ഏഷ്യന്‍ രാജ്യങ്ങളും കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്ളത്.



ക്വാറന്റൈന്‍ ബുക്ക് ചെയ്താല്‍ 21 ദിവസം മുമ്പ് വരെ മാത്രമേ റദ്ദാക്കാന്‍ അനുമതി ഉള്ളു. 21 ദിവസം മുമ്പ് റദ്ദാക്കിയാല്‍ പൂര്‍ണമായ റീഫണ്ടിങ് ലഭിക്കുമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. 21 ദിവസത്തിനുള്ളിലാണ് ക്വാറന്റൈന്‍ ബുക്ക് ചെയ്യുന്നതെങ്കില്‍ റീഫണ്ട് ലഭിക്കില്ല. തീയ്യതി മാറ്റാനും സാധിക്കില്ല. എന്നാല്‍ വിമാനം റദ്ദാക്കല്‍ പോലുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ ആണെങ്കില്‍ പരിഗണിക്കും. യാത്രാ തീയ്യതിയില്‍ കൊവിഡ് പോസിറ്റീവ് ആയാലും ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ റീഫണ്ട് ലഭിക്കുന്നതായിരിക്കും. യാത്രാ തീയ്യതിയും പെര്‍മിറ്റും ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളും പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമേ ക്വാറന്റൈന്‍ ബുക്ക് ചെയ്യാന്‍ പാടുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top