Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-06-27 03:28:47pm IST
പുതിയ സേവനങ്ങളുമായി ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) നവീകരിച്ച വെബ്‌സൈറ്റ് ഇന്ത്യൻ സ്ഥാനപതി പി.കുമരൻ   ഉദ്ഘാടനം ചെയ്തു.അംഗത്വത്തിനായി ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം

ഐസിസി അംഗങ്ങൾക്കും ഇന്ത്യൻ സമൂഹത്തിനും ഒന്നടങ്കം പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണു നവീകരണം. ടൂറിസം, ബിസിനസ് തുടങ്ങി ഇന്ത്യൻ  സമൂഹത്തിനു താൽപര്യമുള്ള മേഖലകൾ സംബന്ധിച്ച  പ്രധാന ലിങ്കുകളും  വെബ്‌സൈറ്റിലുണ്ട്.   
കൂടാതെ ദോഹയിലേക്ക് തൊഴിൽ തേടി എത്തുന്ന ഇന്ത്യൻ പൗരന്മാർക്കായുള്ള തൊഴിൽ പോർട്ടൽ ഉടൻ സജ്ജമാകും. ഉദ്യോഗാർഥികൾക്കു ബയോഡേറ്റ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം.

തൊഴിലുടമകൾക്ക് വെബ്‌സൈറ്റ് സന്ദർശിച്ച്  യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്യാം. ഖത്തറിലെത്തുന്ന തൊഴിലന്വേഷകർക്ക് വീസ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ റജിസ്റ്റർ ചെയ്യാം.
Top