News Desk

2021-03-31 03:33:19 pm IST

ദോഹ: ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധം ശക്തമായി തുടരുന്നുവെന്ന് ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ദോഹയില്‍ വച്ച് സംസാരിക്കവെയാണ് ഇന്ത്യന്‍ സ്ഥാനപതി ഇക്കാര്യം പറഞ്ഞത്. 

ഖത്തര്‍-ഇന്ത്യ ബന്ധം വളരെയധികം ശക്തവും പാരമ്പര്യമുള്ളതുമാണ്. ഊര്‍ജം, കപ്പല്‍ ചരക്ക് ഗതാഗതം എന്നീ മേഖലകളില്‍ ഖത്തര്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ഇരു രാഷ്ട്രങ്ങളും തയ്യാറാണ്. 

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ കഴിഞ്ഞ ഡിസംബറില്‍ ടെലഫോണില്‍ ചര്‍ച്ചകള്‍ നടത്തുകയും ബന്ധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ് കാലത്ത് ഖത്തര്‍ ഇന്ത്യന്‍ പ്രവാസികളെ സംരക്ഷിച്ചു നിര്‍ത്തിയ നടപടികള്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഖത്തര്‍ നേതൃത്വത്തിനോടുള്ള മതിപ്പ് വര്‍ധിപ്പിച്ചെന്നും ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top