News Desk

2021-04-07 03:13:42 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രാദേശിക തലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണുകളും കൊവിഡിന്റെ രണ്ടാം വ്യാപനവും ഡിമാന്റിനെ സ്വാധീനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇതുമൂലം സമ്പദ്‌വ്യവസ്ഥ പൂര്‍വസ്ഥിതിയിലെത്താന്‍ വൈകുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുതിയ വായ്പാ നയം പ്രഖ്യാപിച്ചതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍. വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് ആര്‍.ബി.ഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്.

സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചു വരവിനൊപ്പം കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനും പ്രാധാന്യം നല്‍കണം. കൊവിഡിന്റെ രണ്ടാം വ്യാപനം സമ്പദ്‌വ്യവസ്ഥകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 1.15 ലക്ഷം പേര്‍ക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. പല സംസ്ഥാനങ്ങളും പ്രാദേശിക ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top