News Desk

2021-03-31 10:47:05 am IST

മസ്‌കത്ത്: ഒമാനിലുള്ള പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസഡറമായി സംവദിക്കാന്‍ എംബസി അവസരമൊരുക്കുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിഫോണ്‍ കോണ്‍ഫറന്‍സ് മുഖേനെയായിരിക്കും സ്ഥാനപതിയുമായി ബന്ധപ്പെടാന്‍ സാധിക്കുക. 

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍, പരാതികള്‍ എന്നിവ അംബാസഡറെ നേരിട്ട് അറിയിക്കാമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒന്‍പത് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മുതല്‍ മൂന്നു മണി വരെ 24695981 എന്ന ടെലിഫോണ്‍ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top