News Desk

2021-03-27 07:17:37 pm IST
മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് 29 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. ഹോളി പ്രമാണിച്ച് ആണ് ഇന്ത്യന്‍ എംബസി അവധി പ്രഖ്യാപിച്ചത്. അതേസമയം, കൊവിഡ് വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തില്‍ എല്ലാ തരം ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും രാജ്യത്ത് കര്‍ശന വിലക്കുണ്ട്.

സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ രാത്രി യാത്രാ നിരോധനം നാളെ മുതല്‍ തുടങ്ങും. ഏപ്രില്‍ എട്ട് വരെയാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെയുള്ള സമയത്ത് ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top