ദോഹ: യാത്രാവശ്യങ്ങള്‍ക്കുള്ള പി.സി.ആര് പരിശോധനയ്ക്കുള്ള നിരക്കിളവിനായി ഇടപെടല്‍ നടത്തി ഖത്തറിലെ ഇന്ത്യന്‍ എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറാം (ഐ.സി.ബി.എഫ്). പി.സി.ആര് പരിശോധന നടത്താന്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിരക്കിളവ് ലഭ്യമാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം മുതല്‍ ഖത്തറിലെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ യാത്രക്കാര്‍ക്കുള്ള പി.സി.ആര് പരിശോധന താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ പരിശോധനാ നിരക്ക് കുറയ്ക്കാന്‍ ഐ.സി.ബി.എഫ് ഇടപെടുന്നത്.
നേരത്തെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ കൊവിഡ് പരിശോധന സൗജന്യമായിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ 50 റിയാലും അല്ലാത്തവര്‍ 156 റിയാലും മാത്രമാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരാള്‍ക്ക് 350- 500 റിയാല്‍ (ഏകദേശം 7,000-10,000 ഇന്ത്യന്‍ രൂപ) ആണ് കൊവിഡ് പരിശോധനാ നിരക്ക്.
അതേസമയം, യാത്രയ്ക്കുള്ള പി.സി.ആര് പരിശോധന ആവശ്യമായി വരുന്ന കുറഞ്ഞ വരുമാനമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഐ.സി.ബി.എഫിന്റെ സഹായം തേടാവുന്നതാണ്. നിരക്കിളവ് സംബന്ധിച്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപേക്ഷകള്‍ icbfqatar@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി.എഫിന്റെ ഹെല്പ് ലൈന്‍ നമ്പറുകളായ 77867794, 33344365 എന്നിവയില്‍ ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക