ദോഹ: ഖത്തറിലെ ഏഷ്യന്‍ ടൗണില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാമ്പില്‍ 79 പേര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദോഹ ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫ് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ സംഘടിപ്പിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വരുന്ന എല്ലാ വാരങ്ങളിലും ഇത്തരത്തിലുള്ള എംബസിയുടെ സേവനങ്ങള്‍ സാധാരണ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.