ദോഹ: ഖത്തറിലെ ഏഷ്യന്‍ ടൗണില്‍ ദോഹ ഇന്ത്യന്‍ എംബസി നാളെ അടിയന്തര കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളാണ് നാളെ ഏഷ്യന്‍ ടൗണില്‍ ലഭ്യമാക്കുക.
ദോഹ ഇന്ത്യന്‍ എംബസി തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രധാനമായും അല്‍ സനാഇയ പ്രദേശത്തെ സാധാരണ തൊഴിലാളികളെ ഉദ്ദേശിച്ചാണ് ഈ കോണ്‍സുലാര്‍ സേവനമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ