News Desk

2021-05-20 07:30:40 pm IST
ദോഹ: 2022 ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്കുള്ള ഏഷ്യന്‍ പാദ ഏകീകൃത വേദി എന്ന നിലയില്‍ ഏഷ്യന്‍ ഫെഡറേഷന്‍ നിശ്ചയിച്ച ഇന്ത്യന്‍ ദേശീയ ടീം ഖത്തറില്‍ എത്തിച്ചേര്‍ന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകകപ്പ് ആതിഥേയരായ ഖത്തര്‍ അടങ്ങുന്ന ഗ്രൂപ്പ് ഇ-യില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. 

ഖത്തറിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ബാധകമാവില്ല. എന്നാല്‍ ചില ആരോഗ്യപരമായ പരിശോധനകള്‍ക്ക്  ടീം അംഗങ്ങള്‍ വിധേയമാവേണ്ടി വരും. ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മത്സരങ്ങള്‍ക്ക് ശ്രദ്ധേയമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ ഖത്തര്‍ ഫുട്ബാള്‍ ഫെഡറേഷന് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് നന്ദി അറിയിച്ചു. 

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരുമായി ഖത്തര്‍ ടീം ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും ജൂണ്‍ പതിനഞ്ചു വരെ ദോഹയിലെ ജാസിം ബിന്‍ ഹമദ്  സ്റ്റേഡിയത്തില്‍ നടക്കുമെന്ന്് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top