News Desk

2021-05-12 04:28:41 pm IST

കാഠ്മണ്ഡു: അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് മെയ് 31 വരെ നീട്ടി നേപ്പാള്‍. ഇതോടെ നേപ്പാള്‍ വഴി യാത്ര ചെയ്യുന്ന സൗദി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി. പ്രഖ്യാപനം വന്നതോടെ 5000-ത്തോളം പ്രവാസികളാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്.

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഈ മാസം ആറാം തീയതി മുതല്‍ നിലവില്‍ വന്ന വിമാനയാത്രാ വിലക്ക് ഈ മാസം അവസാനം വരെ ദീര്‍ഘിപ്പിച്ചത്. നേപ്പാളില്‍ 15 ദിവസം താമസിച്ച് കൊവിഡ് നെഗറ്റീയതിന് ശേഷമാണ് പ്രവാസികള്‍ സൗദിയിലേക്ക് പോകുന്നത്. 

പാക്കേജിന്റെ കാലാവധി കഴിഞ്ഞതിനാല്‍ താമസത്തിനും ഭക്ഷണത്തിനും അധികം പണം നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് പ്രവാസികള്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top