ദോഹ: ഫലസ്തീനിലെ മീന്‍പിടുത്തക്കാര്‍ക്ക് നേരെയും കൃഷിക്കാര്‍ക്ക് നേരെയും ഇസ്രായേല്‍ സൈന്യം ബുള്ളറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഗാസയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ട ഒരു ഫലസ്തീന് പൗരനെ സൈന്യം അകാരണമായി കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫലസ്തീന് വാര്‍ത്ത ഏജന്‍സിയായ വഫ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആറു മാസമായി ഫലസ്തീനിലെ ഗ്രാമീണ പ്രദേശങ്ങളിലെ വീടുകള്‍ക്ക് നേരെയും കാര്‍ഷിക ഇടങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ സൈന്യം ശക്തമായി ആക്രമണം അഴിച്ചുവിടുന്നുണ്ട്.
അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മുകളിലാണ് യഥാര്‍ത്ഥ കണക്കുകള്‍. അകാരണമായി അറസ്റ്റിലാകുന്ന ഫലസ്തീന് യുവാക്കളുടെ പിന്നീടുള്ള വിവരങ്ങള്‍ അജ്ഞാതമായി തുടരുന്നത് ഇവരുടെ കുടുംബക്കാരെ നിതാന്ത ദുഖത്തില്‍ അകപെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക