Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-15 12:30:49pm IST
കാശ്മീർ വിഷയത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ തന്ത്ര പ്രധാനമായ മൗനത്തിലെന്ന് വിലയിരുത്തൽ. യു എ ഇ ഒഴികെയുള്ള രാഷ്ട്രങ്ങൾ ഈ വിഷയത്തിൽ കൃത്യമായ പക്ഷം പിടിക്കാത്തത് വാണിജ്യപരമായ താല്പര്യങ്ങൾ കൊണ്ടാണെന്ന് പ്രമുഖ അന്താരഷ്ട്ര മാധ്യമം വിലയിരുത്തി. 

കാശ്മീരിനെ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും ഇതിൽ വിദേശ ശക്തികൾക്കോ പാകിസ്ഥാനോ പ്രത്യേകിച്ച് യാതൊരു പങ്കും നിർവഹിക്കാനില്ലെന്നായിരുന്നു യു എ ഇ യുടെ നിലപാട്. 

ഇന്ത്യൻ അനുകൂല നിലപാടാണെന്ന് പൊതുവെ വ്യാഖ്യാനിക്കപ്പെടുന്ന യു എ ഇ യുടെ പ്രസ്താവന മേഖലയിലെ വാണിജ്യ സമവാക്യങ്ങളെ കണ്ടു കൊണ്ടാണെന്നാണയിരുന്നു വിലയിരുത്തപ്പെടുന്നത്. 

മറ്റു ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യ-പാകിസ്ഥാൻ എന്നിവയുമായുള്ള വാണിജ്യ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയാണ് പ്രത്യേകിച്ച് പക്ഷം പിടിക്കാത്തത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവർക്ക് ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി ഊഷ്മള ബന്ധമാണ് ഉള്ളതെങ്കിലും ഇരുവരുടെയും നിലപാടുകളെ പിന്താങ്ങി കൊണ്ട് രംഗത്ത് വരാനോ പക്ഷം പിടിക്കാനോ യു എ ഇ ഒഴികെയുള്ള ജീ സീ സീ രാഷ്ട്രങ്ങൾ ഒന്നും തന്നെ മുന്നോട്ടു വന്നില്ല എന്നതും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കാശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്ഥാനും ഒരു പോലെ അന്താരഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. 

ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന മൗനത്തിനെതിരെ കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി രംഗത്ത് വന്നത് രാഷ്ട്രീയ നിരീക്ഷർ വളരെയധികം പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. നിലവിൽ നൂറു ബില്യൺ ഡോളറിനപ്പുറമാണ് ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യ-പാക് എന്നീ രാഷ്ട്രങ്ങളുമായി നടത്തുന്ന വാണിജ്യ ബന്ധങ്ങളുടെ ആകെ തുക. 

Top