News Desk

2022-01-25 06:37:47 pm IST
റിയാദ്: ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാംശസകള്‍ നേര്‍ന്ന് സൗദി രാജാവും കീരീടാവകാശിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ് അഭിനന്ദന സന്ദേശം അറിയിച്ചു സന്ദേശം അയച്ചു. 

കൂടുതല്‍ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സൗഹൃദ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആരോഗ്യത്തിനും സന്തോഷത്തിനും ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും ആശംസകളുമാണ് രാജാവ് അറിയിച്ചത്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top