News Desk

2021-05-18 04:05:51 pm IST

കുവൈത് സിറ്റി: ഇസ്രായേല്‍ പതാകയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുവൈത്തിലെ ചെക്ക് റിപ്പബ്ലിക്ക് അംബാസിഡറെ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കുവൈത്തിലെ ചെക്ക് റിപ്പബ്ലിക്കന്‍ അംബാസിഡര്‍ മാര്‍ട്ടിന്‍ ഡോവ്രാക്ക് ആണ വിവാദത്തില്‍ പെട്ടിരിക്കുന്നത്. 

അദ്ദേഹം പിന്നീട് പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറഞ്ഞു. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തി കൊണ്ടിരിക്കുന്ന നരനായാട്ടുകള്‍ക്ക് ഒരിക്കലും കുവൈത്ത് സര്‍ക്കാരിന്റെ പിന്തുണയില്ല. ഈ സംഭവം വളരെയധികം നിര്‍ഭാഗ്യകരവും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top