News Desk

2021-05-28 09:27:43 pm IST
ദോഹ: ഗള്‍ഫിലെ തന്നെ ഏറ്റവും സൗരോര്‍ജ ചാര്‍ജിങ് ബസ് സ്റ്റേഷന്‍ ഖത്തറില്‍ ഉടന്‍ നിലവില്‍ വരും. രാജ്യത്ത് ഹരിത ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്താനാണ് ഇത്തരമൊരു പ്ലാന്റ് ആരംഭിക്കുന്നത്.

ഖത്തര്‍ ഗതാഗത മന്ത്രാലയം-കഹ്റാമ- പൊതുമരാമത്തു വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ സൗരോര്‍ജ ബസ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്ന അവസാന പണിയിലാണ് പൊതുമരാമത്തു വിഭാഗം. 

രണ്ടര ബില്യണ്‍ റിയാലിന്റെ ചിലവാണ് പദ്ധതികള്‍ക്കായി അഷ്ഗാല്‍ വിലയിരുത്തിയിരിക്കുന്നത്. ലുസൈല്‍, അല്‍ വക്‌റ, അല്‍ സുഡാന്‍, എജ്യുക്കേഷന്‍ സിറ്റി, ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ പ്രദേശങ്ങളിലെ ബസ് സ്റ്റേഷനുകളിലെ നിര്‍മാണം 68 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 

പ്രതിദിനം നാല് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള 10720  സൗരോര്‍ജ പാനലുകളാണ് ഈ ബസ് സ്റ്റേഷനുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. 150 കിലോവാട്ട് ശേഷിയില്‍ ബസുകള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി 217 ഡബിള്‍ ഗണ്‍ ഇലക്ട്രിക് ചാര്‍ജിങ് ഉപകരണങ്ങളും നിലവില്‍ വരും. ദോഹക്ക് അകത്തും പുറത്തുമായി 41 ചാര്‍ജിങ് സ്റ്റേഷനുകളിലായി 713 ഇന്‍വെര്‍റ്ററുകള്‍ അഷ്ഗാല്‍ സ്ഥാപിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Tags :
Qatar Doha
Top