Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തരി പൗരനെയും അദ്ദേഹത്തിന്റെ പുത്രനെയും സൗദി അറേബ്യാ അറസ്റ്റ് ചെയ്ത അജ്ഞാത തടങ്കിൽ വച്ചതായി ഏറ്റവും പുതിയ റിപ്പോർട്. ഖത്തർ മനുഷ്യാവകാശ കമീഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തു വിട്ടത്.

ഈ കഴിഞ്ഞ ഞാറാഴ്ചയാണ് ഖത്തരി പിതാവും പുത്രനും സൗദിയിൽ അറസ്റ്റിലായത്. ആഗസ്റ്റ് പതിനഞ്ചിനു സൗദിയിൽ ഫാമിലി വിസയിൽ പ്രവേശിച്ചതായിരുന്നു ഇരുവരും.

ഖത്തർ പൗരനായ അലി നാസർ അൽ ജറുള്ള (70 ) അദ്ദേഹത്തിന്റെ പുത്രൻ അബ്ദുൽ ഹാദി (17 ) എന്നിവരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തതായി കമീഷന് വിശ്വസ്വനീയ ഉറവിടങ്ങളിൽ നിന്ന് അറിവ് ലഭിച്ചതായാണ് കമീഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്.രാത്രി ഒരു മണിയോട് കൂടിയാണ് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് ഖത്തരി പൗരന്മാരെ സൗദി അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

പിടിയിലാക്കപ്പെട്ടവരെ ഉടൻ വിട്ടയക്കണമെന്നും അറസ്റ്റ് അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കമീഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. അറസ്റ്റ് രാഷ്ട്രീയ പ്രേരിരിതമാണെന്നും അന്തരാഷ്ട്ര സമൂഹം വിഷയത്തിൽ ഉടൻ ഇടപെടണമെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി 

Top