News Desk

2021-03-10 07:05:36 pm IST
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഉള്‍പ്പടെയുള്ള 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുമായ എ. മുഹമ്മദ് റിയാസ്. 

1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരില്‍ ആവര്‍ത്തിക്കും. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു.

സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എം.എല്‍.എയായ വി.കെ.സി.മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സി.പി.എം ഇറക്കുന്നത്. 

അതേസമയം, യു.ഡി.എഫില്‍ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബി.ജെ.പിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top