News Desk

2021-03-04 08:46:57 pm IST

ഷാര്‍ജ: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി ഷാര്‍ജയില്‍ മരിച്ചു. കാസര്‍കോട് പാടി സ്വദേശിയായ മാധവന്‍ നായര്‍ (62) ആണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാനേജിങ് കമ്മറ്റി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി.പി.ഐ.എമ്മിന്റെ ഷാര്‍ജയിലെ പ്രവാസി സംഘടനയായ മാസ് ഷാര്‍ജയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം മറ്റ് നിരവധി സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 1984 മുതല്‍ പ്രവാസ ലോകത്ത് സജീവ പ്രവര്‍ത്തകനായിരുന്നു.

യു.എ.ഇയില്‍ കൊക്കോക്കോള കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യപിക പ്രസീതയാണ് ഭാര്യ. മക്കള്‍: ശ്രേയ, റിഥിക്. സംസ്‌കാരം പിന്നീട് നടക്കും.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top