News Desk

2021-03-05 04:14:41 pm IST
തിരുവനന്തപുരം: ലീഗ് നേതാക്കളും ലീഗ് എം.എല്‍.എമാരും താനുമായി ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. എം.എല്‍.എമാരടക്കമുള്ള അസംതൃപ്തരായ ലീഗ് നേതാക്കള്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നുന്ന ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ പുല്ല് വില പോലും കല്‍പ്പിക്കില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങള്‍ക്ക് നന്നായി അറിയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് ഉയര്‍ത്തിക്കൊണ്ട് വരാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചു. അതിനേക്കാള്‍ ദയനീയവും പരിഹാസ്യവുമാകും ഇപ്പൊള്‍ വന്ന ആരോപണങ്ങളുടെ അന്വേഷണത്തിന്റെ അവസാനവും ഉണ്ടാകുകയെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

തനിക്കെതിരെ പലവിധ ആരോപണങ്ങള്‍ ആണ് ഉയര്‍ത്തിയത്. എന്നിട്ടെന്തായി. ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ എന്തെങ്കിലും പിന്നീട് അതേപ്പറ്റി വല്ലതും പറഞ്ഞോ. അവര്‍ തന്നെയാണ് ഇപ്പൊള്‍ ഒരുമിച്ച് കര്‍ട്ടന് പിറകില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും അവരെ ജനങ്ങള്‍ക്കറിയാമെന്നും ജലീല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ലീഗില്‍ പുതിയ ജലീലുമാരുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top