News Desk

2021-03-21 02:12:38 pm IST
ബെയ്റൂട്ട്: ബെയ്റൂട്ട് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം സ്‌ഫോടനമുണ്ടായപ്പോള്‍ ആദ്യ വിദേശ സഹായം ലഭിച്ചത് ഖത്തറില്‍ നിന്നെന്ന് ലെബനന്‍ കെയര്‍ ടേക്കര്‍ മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രി മുഹമ്മദ് ഫഹ്മി ചൂണ്ടിക്കാട്ടി. പ്രാദേശിക ഖത്തര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലെബനനില്‍ സുസ്ഥിര സര്‍ക്കാറുണ്ടാക്കാനുള്ള ഖത്തര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അത്യന്തം സഹായകരമാണ്. ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനിയുമായുള്ള ചര്‍ച്ചകള്‍ വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. 

ദോഹയില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച മിലിപ്പോള്‍ ഖത്തര്‍ പരിപാടിയില്‍ താന്‍ സന്ദര്‍ശനം നടത്തിയെന്നും ആഭ്യന്തര സുരക്ഷാ സംബന്ധമായ രാജ്യാന്തര നിലവാരമുള്ള മേളയാണ് ഖത്തറില്‍ സംഘടിപ്പിക്കപ്പെട്ടതെന്നും അല്‍ ഫഹ്മി ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top