2021-05-02 06:07:49 pm IST
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്ര വിജയം നേടിയപ്പോള്‍ ബംഗാളില്‍ ഒരൊറ്റ സീറ്റ് പോലും നേടാനാകാതെ ഇടതുപക്ഷം. 294 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. 

ഇടതുസഖ്യത്തില്‍ സി.പി.എം - സി.പി.ഐക്ക് പുറമെ, കോണ്‍ഗ്രസ്, ആര്‍.എസ്.എം.പി, ആര്‍.എസ്.പി, എ.ഐ.എഫ്.ബി പാര്‍ട്ടികളുമായി കൈകോര്‍ത്ത് ശക്തമായ മൂന്നാം മുന്നണിയായി. എന്നാല്‍ സഖ്യത്തിന് പൂര്‍ണ നിരാശയാണ് ബംഗാളില്‍ നേരിടേണ്ടി വന്നത്. 

1977 മുതല്‍ മൂന്ന് പതിറ്റാണ്ട് പശ്ചിമ ബംഗാല്‍ അടക്കി ഭരിച്ച ഇടതുപക്ഷത്തിനാണ് ഇത്തരത്തില്‍ പരാജയം സംഭവിച്ചത്. ബംഗാളില്‍ ശക്തമായ മുന്നേറ്റമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചത്. 215 സീറ്റുകളില്‍ തൃണമൂല്‍ വിജയം ഉറപ്പിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top