News Desk

2021-04-18 05:56:53 pm IST
ദോഹ: രാജ്യത്ത് വനിതകളുടെ മോശം ജീവിത രീതികള്‍ സ്തനാര്‍ബുദ കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കരണമാക്കിയെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ബ്രെസ്റ്റ് സര്‍ജന്‍ ഡോക്ടര്‍ അല്‍ ശമരി ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗള്‍ഫില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനാര്‍ബുധ നിരക്ക് ഖത്തറിലാണ്. വ്യായാമക്കുറവും മോശം ഭക്ഷണ രീതിയുമാണ് ഇതുമായി ബന്ധെപ്പെട്ടു രോഗം വര്‍ധിക്കാന്‍ പ്രധാന കാരണം. രാജ്യത്തെ സ്ത്രീകളില്‍ 39 ശതമാനം പേരും സ്തനാര്‍ബുദ കാന്‍സറിന് ചികിത്സ നേടുന്നവരാണ്. 

രാജ്യത്ത് വിവിധ ലൈംഗിക രോഗങ്ങള്‍ക്ക് പത്ത് ശതമാനം സ്ത്രീകളും ചികിത്സ നേടുന്നുവെന്നും അല്‍ ശമരി ചൂണ്ടിക്കാട്ടി. നേരത്തെ കണ്ടെത്തിയാല്‍ ഈ അര്‍ബുദത്തിന് ചികിത്സ ഫലപ്രദമമെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top