റിയാദ്: യു.എ.ഇ ദേശീയ ദിനാചരണത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായി സൗദി വിവര മന്ത്രാലയത്തിനു കീഴിലെ സര്‍ക്കാര്‍ ആശയ വിനിമയ കേന്ദ്രം പുറത്തിറക്കിയ ലോഗോ ശ്രദ്ധേയമാകുന്നു. എപ്പോഴും ഒപ്പം എന്നര്‍ഥം വരുന്ന മഅന്‍ അബദന്‍ എന്നതാണ് മാധ്യമ ലോഗോയിലെ മുദ്രാവാക്യം.
എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വ്യക്തികളും ലോഗോ ഡൗണ്‍ലോഡ് ചെയ്യണമെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഹ്വാനമുണ്ട്.
സൗദി അറേബ്യയും യുനൈറ്റഡ് അറബ് എമിറേറ്റും തമ്മിലെ ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും ഇരു രാജ്യങ്ങളും തുടരുന്ന സൗഹൃദത്തിന്റെയും അടയാളമാണ് ലോഗോ. മുഴുവന്‍ മേഖലകളിലെയും ചരിത്രപരമായ സഹകരണത്തെ അത് സൂചിപ്പിക്കുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ