News Desk

2021-03-20 05:12:20 pm IST
ഭോപാല്‍: വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലൈംഗികാവയവം 45കാരി മുറിച്ചെടുത്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ഉമരിഹ ഗ്രാമത്തില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. 

ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് 13കാരനായ മകന്‍ മാത്രമേ സ്ത്രീക്കൊപ്പം ഉണ്ടായിരുന്നുള്ളു. എന്നാല്‍ കവര്‍ച്ചക്കാരന്‍ കയറിയെന്ന് ഭയന്ന് മകന്‍ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് സ്ത്രീയെ മര്‍ദിച്ച് പ്രതി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.

അതിനിടെ, കട്ടിലില്‍ കരുതിവെച്ച കത്തിയെടുത്ത് അക്രമിയുടെ ലൈംഗികാവയവം സ്ത്രീ ഛേദിച്ചു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതിയും നല്‍കി.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജിലേക്കും മാറ്റി. പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. പ്രതി സ്ത്രീക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Top