ദോഹ: 2017 ല്‍ ഖത്തറുമായി ബന്ധപ്പെട്ട് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് അബദ്ധമായിരുന്നുവെന്ന് മൗറിത്താനിയന്‍ സര്‍ക്കാര്‍. മൗറിത്താനിയന്‍ സര്‍ക്കാര്‍ വക്താവ് സിഡി ഔഡി സലിം ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
ഖത്തര്‍ ഉപരോധം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ഒന്നായിരുന്നു. ദൈവ കൃപ കൊണ്ട് അറബ് നെഞ്ചില്‍ ഉണ്ടായ ആ മുറിവ് ഇപ്പോള്‍ ഉണങ്ങിയിരിക്കുന്നു. കഴിഞ്ഞ വാരം മൗറിത്താനിയന്‍ വിദേശ കാര്യ മന്ത്രി ദോഹയിലെത്തുകയും ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി അറിയിച്ചിരുന്നു.
2017 ല്‍ സൗദി സഖ്യ രാഷ്ട്രങ്ങളുമായി ചേര്‍ന്നാണ് മൗറിത്താനിയന്‍ സര്‍ക്കാര്‍ ഖത്തറിനെ ഉപരോധിക്കാന്‍ തീരുമാനിച്ചത്. ദി ന്യൂ അറബ് ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH