News Desk

2021-02-21 01:38:14 pm IST

ദോഹ: ഖത്തറില്‍ ഈ വര്‍ഷം മഴ കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കി കാലാവസ്ഥ വിഭാഗം. അന്തരീക്ഷത്തില്‍ വേണ്ടത്ര ഈര്‍പ്പം ഇല്ലാത്തത് ഖത്തറില്‍ മഴ കുറയാന്‍ കാരണമാക്കിയെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചന-വിശകലന വിഭാഗം മേധാവി മുഹമ്മദ് അലി അല്‍-കുബൈസി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അറേബ്യന്‍ ഉപദ്വീപില്‍ ഓരോ ശൈത്യകാലത്തും മഴയുടെ തോതില്‍ വ്യക്തമായ ഏറ്റക്കുറച്ചിലുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരയിലോ കടലിനടുത്തോ കാലാവസ്ഥയെക്കുറിച്ചറിയാന്‍ കാലാവസ്ഥാ വകുപ്പിന്റെ സൈറ്റുകളും ആപ്ലിക്കേഷനുകളും പരിശോധിക്കാന്‍ അല്‍ കുബൈസി ആഹ്വാനം ചെയ്തു.

മലിനീകരണം കാലാവസ്ഥയെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും അല്‍ കുബൈസി വിലയിരുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top