News Desk

2021-05-26 08:33:58 pm IST


ദോഹ: ഖത്തര്‍ ധന മന്ത്രാലയത്തിന്റെ ചുമതലയുള്ള വാണിജ്യ മന്ത്രി അലി ബിന്‍ അഹമദ് അല്‍ കുവ്വാരി ലോക വ്യാപാര സംഘടനാ മേധാവി ഡോ. എന്‍ഗോസി ഒകോന്‍ജോ ഐവേലയുമായി കൂടിക്കാഴ്ച നടത്തി. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 

ഖത്തറും ലോക വ്യാപാര സംഘടനയും തമ്മില്‍ ശക്തമാക്കേണ്ട ഉഭയകക്ഷി ബന്ധത്തെ കുറിച്ചു ഇരുവരും ചര്‍ച്ചകള്‍ നടത്തി. 

ലോക വ്യാപാര സംഘടനയുടെ വിവിധ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലും സംഘടനയുമായി സഹകരിക്കുന്നതിലും ഖത്തര്‍ സഹകരിച്ചുവെന്ന് ലോക വ്യാപാര സംഘടനാ മേധാവി ചൂണ്ടികാട്ടി. 

ലോക വ്യാപാര സംഘടനയുടെ മൂന്നാം ഘട്ട ട്രേഡ് പോളിസി പരിഷ്‌കരണ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഖത്തര്‍ എന്നെന്നും സഹകരിക്കുമെന്ന് വാണിജ്യ മന്ത്രി ഉറപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top