News Desk

2021-05-27 02:03:40 pm IST

ദോഹ: കഴിഞ്ഞ ദിവസം ആരംഭിച്ച രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹീദ് അല്‍ ഹമ്മാദി പരീക്ഷ കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഖത്തറിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ദോഹയിലെ മാലിക് ബിന്‍ അനസ് സ്‌കൂളില്‍ ഗ്രെഡ് മൂന്നാം ക്ളാസുകാരുടെ ഇംഗ്ലീഷ്, സാമൂഹിക മാധ്യമം പരീക്ഷയ്ക്കിടെയാണ് വിദ്യാഭ്യാസ മന്ത്രി പരീക്ഷ റൂമുകളില്‍ സന്ദര്‍ശനം നടത്തിയത്. സ്‌കൂള്‍ മാനേജ്മെന്റുകള്‍ ആവിഷ്‌കരിച്ച കൊവിഡ് നിയന്ത്രണ ഒരുക്കങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top