News Desk

2021-04-13 05:54:58 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് രൂക്ഷമായതോടെ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ 'ഡിജിറ്റല്‍ തറാവീഹ്' നമസ്‌കാരത്തിനെതിരെ നിലപാട് വ്യക്തമാക്കി മതകാര്യ മന്ത്രാലയം രംഗത്ത്. 

ആധുനിക സാങ്കേതിക വിദ്യകള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവ ഉപയോഗിച്ച് ഒരു ഇമാമിനെ തറാവീഹ് നമസ്‌കാരത്തിനായി അദ്ദേഹത്തിന്റെ കാഴ്ച പരിധിയില്‍ ഇല്ലാത്ത മറ്റൊരാളോ ഒരു കൂട്ടം ആളുകളോ പിന്‍പറ്റുന്നതിനെയാണ് ഡിജിറ്റല്‍ തറാവീഹ് എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. 

മതകാര്യ മന്ത്രാലയം ദഅവാ വിഭാഗം മേധാവി മേധാവി ഷെയ്ഖ് മാല്‍ അല്ല അല്‍ ജാബിര്‍ ആണ് കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇത് നമസ്‌കാരത്തിന്റെ അനുവദനീയമായ രൂപമല്ല എന്നാണ് അല്‍ ജാബിര്‍ പറയുന്നത്. ഇതോടൊപ്പം കൊവിഡ് സാഹചര്യത്തില്‍ രാജ്യാന്തര മുസ്ലീം പണ്ഡിത ഫെഡറേഷന്റെ പ്രത്യേക ഫത്‌വയും ഡിജിറ്റല്‍ ആയുള്ള തറാവീഹ്, ജുമുഅ നമസ്‌കാരത്തിന് എതിരഭിപ്രായം പ്രകടിപ്പിച്ചതായി അല്‍ ജാബിര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top