News Desk

2021-02-16 09:54:20 am IST
ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അവ്കാഫ് അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അവ്കാഫ് ദഅവാ വിഭാഗം മേധാവി ഷെയ്ഖ് മാളുള്ള അബ്ദുറഹ്മാന്‍ അല്‍ ജാബിര്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കൊവിഡ് നിയമങ്ങള്‍ പാലിച്ചു കൊണ്ട് പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് ഇമാമുമാര്‍, മുഅദ്ദിന്മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മുന്നോട്ടു കൊണ്ടുപോവുന്നത്. നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ വളരെ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. 

തറാവീഹ് നമസ്‌കാരത്തിന് പള്ളികളില്‍ നേതൃത്വം നല്‍കേണ്ട ഇമാമാരുടെ തിരഞ്ഞെടുപ്പും കൊവിഡ് ഭീതി കാരണം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കി മാറ്റിയിട്ടുണ്ട്. അതേസമയം, നടപ്പു വര്‍ഷം അവ്കാഫ് നടത്താന്‍ ഉദ്ദേശിക്കുന്ന വാര്‍ഷിക ആസൂത്രണ പദ്ധതികള്‍ കൊവിഡ് വൈറസ് ഭീതിയെ മറികടക്കാന്‍ പ്രാപ്തിയുള്ളതാണെന്നും ഷെയ്ഖ് അല്‍ ജാബിര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top