News Desk

2021-04-16 11:39:15 am IST
ദോഹ: രാജ്യത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി പള്ളികള്‍ തുറക്കുന്നത് രണ്ടാം ബാങ്കിന് പത്ത് മിനിറ്റ് മാത്രം മുമ്പെന്ന് അവ്കാഫ് മന്ത്രാലയത്തിന്റെ അറിയിപ്പ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പരമാവധി ആളുകളുടെ ഒത്തുചേരല്‍ സമയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അവ്കാഫ് ഇത്തരമൊരു തീരുമാനമെടുത്തത്. 

ജുമുഅക്കെത്തുന്ന വിശ്വാസികള്‍ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top