News Desk

2021-04-11 10:51:01 pm IST
ദോഹ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോസിസ്ഥലങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമെ പാടുള്ളുവെന്ന നിബന്ധനയില്‍ നിന്ന് 13 മേഖലകളെ ഒഴിവാക്കി. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

ഏപ്രില്‍ 7 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജോലി സ്ഥലങ്ങളിലെ ജീവനക്കാരുടെ എണ്ണം മൊത്തം ആളുകളുടെ 50 ശതമാനമാക്കി കുറയ്ക്കണമെന്ന തീരുമാനമായത്. ബാക്കി ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അതിലാണ് ഇപ്പോള്‍ ഇളവുകള്‍ വരുത്തിയിരിക്കുന്നത്.

താഴെപ്പറയുന്ന വിഭാഗങ്ങളെയാണ് നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്

1. ഭക്ഷ്യ വസ്തു വില്‍പ്പന ഔട്ട്ലെറ്റുകള്‍
2. മെയിന്റനന്‍സ് കമ്പനികള്‍
3. ഫാക്ടറികള്‍
4. ഫാര്‍മസികളും ക്ലിനിക്കുകളും
5. ടെലികോം കമ്പനികള്‍
6. സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍
7. ഇ-കൊമേഴ്സ് കമ്പനികള്‍
8. ഭക്ഷണ ഡെലിവറി കമ്പനികള്‍
9. പെട്രോള്‍ പമ്പുകള്‍
10. റെസ്റ്റോറന്റുകള്‍ (ഡെലിവറി, പാര്‍സല്‍ സേവനം മാത്രം)
11. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍
12. ബേക്കറികള്‍
13. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്സ് കമ്പനികള്‍



Top