News Desk

2021-06-10 02:29:18 pm IST

ദോഹ: ഖത്തറില്‍ പുതിയ 16 ഫാക്ടറികള്‍ കൂടി ആരംഭിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി രൂക്ഷമായി കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിലും ഖത്തറില്‍ നിക്ഷേപം ഇറക്കാന്‍ ധാരാളം ആളുകള്‍ മുന്നോട്ട് വരുന്നത് ശുഭപ്രതീക്ഷയുണ്ടാക്കുന്നുണ്ട്.  

360 മില്യണ്‍ റിയാല്‍ ചിലവിലാണ് പുതിയ ഫാക്ടറികള്‍ രാജ്യത്ത് നിലവില്‍ വരിക. 1083 തൊഴിലാളികള്‍ക്ക് പുതിയ ഫാക്ടറികളില്‍ തൊഴില്‍ അവസരമുണ്ടാകും. 2021 ജനുവരിയിലെ വ്യാവസായിക ഉല്‍പാദന സൂചിക 108.6 ആയി ഉയര്‍ന്നത് ഗുണകരമാണെന്നും അധികൃതര്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top