2019-07-28 10:17:11am IST
ദോഹ : ഉത്പാദനം വർധിപ്പിച്ചു കൃഷി കുടുതൽ വ്യാപിപ്പിക്കാൻ വിപണന മേളകൾ ഈന്തപ്പഴ കർഷകർക്ക് പ്രചോദനമാണെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. ഉൽപാദനം മുതൽ വിപണനം വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കാർഷിക, ലൈവസ്റ്റോക്ക്, ഫിഷറീസ് കാര്യ വകുപ്പ് അസി.അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ.ഫലേഹ് ബിൻ നാസർ അൽതാനി പറഞ്ഞു.

സൂഖ് വാഖിഫിൽ പുരോഗമിക്കുന്ന പ്രാദേശിക ഈന്തപ്പഴ വിപണന മേളയിൽ 86 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്. ഇടനിലക്കാരില്ലാതെ കർഷകർക്ക് ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരമാണ് വിപണന മേളകളിലൂടെ ലഭിക്കുന്നത്.  കർഷകർക്ക് അധ്വാനത്തിന്റെ മുഴുവൻ ലാഭം, ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നം മിതമായ നിരക്കിൽ എന്നതാണു പ്രത്യേകത.    
Top