News Desk

2021-03-11 10:39:15 am IST
ദോഹ: ഖത്തറില്‍ 16 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 12% പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും  ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍.

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 45% അധ്യാപകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ 70 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 67 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രം തൊഴിലാളികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയെന്നും അല്‍ ഖാല്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top