News Desk

2021-12-04 11:14:06 pm IST
റിയാദ്: ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാട്ടില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നത്. സ്വിഹത്തി ആപ്ലിക്കേഷന്‍ വഴിയാണ് ബൂസ്റ്റര്‍ ഡോസിന് ബുക്ക് ചെയ്യേണ്ടത്.

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് ലഭിച്ച് തുടങ്ങിയത്. വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തിയതിലൂടെ പല പ്രവാസികള്‍ക്കും വളരെ നേരത്തെ തന്നെ വാക്‌സിന്റെ രണ്ട് ഡോസുകളും ഇന്ത്യയില്‍ വെച്ച് സ്വീകരിക്കാനായിരുന്നു. 

ഇത്തരക്കാര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് ലഭിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റര്‍ ഡോസിന് അപേക്ഷിക്കാം. 

സ്വിഹത്തി ആപ്ലിക്കേഷന്‍ തുറന്ന ശേഷം കൊവിഡ് 19 വാക്‌സിന്‍ എന്ന ടാബ് ഓപ്പണ്‍ ചെയ്താല്‍ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ അറിയാനാകും. അതിന് താഴെയായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയാകാത്തവര്‍ക്ക് ബുക്കിംഗ് ആരംഭിക്കുന്ന തീയതിയും അറിയാനാകും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top