2021-05-20 10:43:00 pm IST
ന്യൂഡല്‍ഹി: രാജ്യത്ത്  കൊവിഡ് രണ്ടാം തരംഗത്തിന്റെ അതിശക്തമായ വ്യാപനത്തിലും 50 ശതമാനം ആളുകള്‍  മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക് ധരിക്കുന്നവരിലാകട്ടെ 64 ശതമാനവും മൂക്ക് മറയുന്ന രീതിയില്‍ കൃത്യമായി ധരിക്കുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു. 

മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള നടപടികള്‍ ഈ ഘട്ടത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കര്‍ണാടകയിലും ബംഗാളിലും ടി.പി.ആര്‍ 25 ശതമാനത്തിലും അധികമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നെന്നും അഗര്‍വാള്‍ വ്യക്തമാക്കി. 


മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രധാന മാര്‍ഗം. രോഗ നിര്‍ണയം വേഗത്തിലാക്കാന്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കും. ഇതിനായി കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. ഫംഗല്‍ ബാധയാണ് വെല്ലുവിളിയാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമെ കൊവിഡ് പ്രതിരോധം കൃത്യമായി നടക്കുകയുള്ളു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top