News Desk

2021-03-03 10:43:09 am IST
റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയായവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചു. 

എന്നാല്‍ വാക്‌സിനെടുത്ത് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചത്. അതേസമയം, മാസ്‌ക് അടക്കമുള്ള മറ്റ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും സ്വീകരിക്കണം. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്‌പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്‌സിനെടുക്കണമെന്നും വാക്‌സിനെടുക്കുന്നതിന് ഇത്തരക്കാരുടെ രോഗാവസ്ഥ തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top